വിസ കച്ചവടവും വിസ ദുരുപയോഗവും തടയാന്‍ പുതിയ നടപടി: തൊഴില്‍ മന്ത്രാലയം
Saturday, March 29, 2014 3:16 AM IST
റിയാദ്: വ്യക്തികളും സ്ഥാപനങ്ങളും, കമ്പനികളും വിസ കച്ചവടം നടത്തുന്നതും, വിസ ദുരുപയോഗം ചെയ്യുന്നതും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നു. പല സ്വദേശികളും തൊഴിലാളികളെ കൊണ്ടുവന്ന് പ്രതിഫലംപറ്റി പുറത്തു ജോലിക്കു വിടുകയും, ചില സ്ഥാപനങ്ങള് ഭിമമായ സംഖ്യ കൈപറ്റി സ്പോണ്‍സര്‍ഷിപ്പ് മാറ്റി നല്കുന്നതായും മന്ത്രാലയം കണ്ടത്തിയിട്ടുണ്ട്.

ലാഭം കൊതിച്ചു വിസ നല്‍കുന്നതും, തൊഴിലാളികളുടെ സേവനങ്ങളും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിന് മന്ത്രാലയം ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്താമാക്കി

ഒരു സ്ഥാപനത്തിന്റെ മൊത്തം തൊഴിലാളികളില്‍ 15 ശതമാനം പേരുടെ സ്പോണ്‍സര്‍ഷിപ്പ് മാറിയാല്‍ ഒരു വര്‍ഷത്തേക്ക് അത്തരം സ്ഥാപനങ്ങള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 30 ശതമാനം മാറിയാല് 15 മാസത്തേക്കും വിസ നല്കുന്നത് തടഞ്ഞുവെയ്ക്കും. 40 ശതമാനം തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സ്ഥാപനത്തിന് 24 മാസത്തേക്ക് പുതിയ റിക്രൂട്ട്മെന്റ് അനുവദിക്കില്ല.

പലേ സ്ഥാപനങ്ങളും അനാവശ്യമായാണ് തൊഴിലാളികളെ റിക്രുട്ട് ചെയതുകൊണ്ടു വരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളെ സൌദിയില്‍ കൊണ്ടുവന്ന് പിന്നീട് മറ്റ് സ്ഥാപനങ്ങള്ക്ക് കൈമാറുകയാണ് ചെയ്യുക. പല സ്ഥാപനങ്ങളും വ്യക്തികളും തൊഴിലാളിയുമായി നേരത്തെ തന്ന ധാരണയിലെത്തുകയും വന്‍തുക കൈപ്പറ്റി സേവനം മാറ്റി നല്കുന്നതും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സൌദി തൊഴില്‍ മേഖലയില്‍ ഇത്തരം പ്രവണത ഒരിക്കലും അനുവദിക്കില്ലന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനാവശ്യമായി തൊഴിലാളികളുടെ സേവനം മാറ്റി നല്കുന്ന പ്രവണത അവസാനിപ്പിക്കുകയും തൊഴിലാളികളുടെ മേലുള്ള ചുഷണങ്ങളും കച്ചവടങ്ങള്‍ക്കും അറുതി വരുത്തുകയും ഇത്തരക്കാര്‍ക്ക് കടുത്തശിക്ഷാനടപടികള്‍ നല്കാനുമാണ് മന്ത്രാലയം നീക്കം നടത്തുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം