കെകെഎംഎ കുടുംബ ക്ഷേമനിധി 54 ലക്ഷം രൂപ വിതരണം ചെയ്തു
Thursday, March 27, 2014 8:05 AM IST
കുവൈറ്റ്: കെകെഎംഎ അംഗമായിരിക്ക മരണമടഞ്ഞ അംഗങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനു ഏര്‍പ്പെടുത്തിയ ഫാമിലി ബെനിഫിറ്റ് സ്കീമില്‍ കൂടി ആറ് കുടുംബങ്ങള്‍ക്ക് ആദ്യ ഗഡുവായി ഓരോ കുടുംബത്തിനും എട്ടു ലക്ഷം രൂപ വീതം വിതരണം ചെയ്തു.

കൊയിലാണ്ടി ബദരിയ മദ്രസയില്‍ നടന്ന ലളിതവും ഭക്തി നിര്‍ഭരവുമായ ചടങ്ങില്‍ കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ വിതരണം ചെയ്തു.

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ കുടംബ സംരക്ഷണ പദ്ധതി വര്‍ത്തമാന കാലത്ത് ഒരു പ്രവാസി സംഘം ചെയ്യുന്ന ഉന്നതമായ കാരുണ്യ പ്രവര്‍ത്തനമാണെന്നും ഇതര സംഘടനകള്‍ക്ക് അത് മാതൃകയാണെന്നും വിതരണം നിര്‍വഹിച്ച് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

കെകെഎംഎ അംഗമായിരിക്കെ മരണമടഞ്ഞ കണ്ണൂര്‍ ജില്ലയിലെ പാലക്കോട് സ്വദേശി അബ്ദുള്‍ മുത്തലിബ്, മട്ടന്നൂര്‍ ചാവശേരി സ്വദേശി എം.കെ.മുഹമ്മദ്, മുണ്േടരി സ്വദേശി പി. മുഹമ്മദലി , ഉടുപ്പി സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം, കോഴിക്കോട് ജില്ലയിലെ പുതുപ്പാടി സ്വദേശി വി.കെ. മൊയ്തീന്‍ കുട്ടി, കൊടുവള്ളി സ്വദേശി എം.പി ഉസ്മാന്‍ എന്നിവരുടെ ബന്ധുക്കള്‍ തുക ഏറ്റു വാങ്ങി.

എഫ്ബിഎസ് 7174 സ്കീമില്‍ പെട്ട സമീര്‍. എ.പി.എം. മുഹമ്മദ്. എ.പി., ഹനീഫ. ടി.പി.,ബുദ്ദു മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനായി നല്‍കിയ ഒന്നാം ഗഡുവായ ആറര ലക്ഷം രൂപയ്ക്കു പുറമേ, രണ്ടാം ഗഡുവായ ഒന്നര ലക്ഷം രൂപ കൂടി ചടങ്ങില്‍ വിതരണം ചെയ്തു. രണ്ടു സ്കീമിലും കൂടി ആകെ 54 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

കൂടാതെ കുവൈറ്റ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോയ 29 അംഗങ്ങള്‍ക്കുള്ള മാസാന്ത പെന്‍ഷന്‍ 1,22,500 രൂപ ചടങ്ങില്‍ പ്രഫ. എ.പി. സുബൈര്‍, പ്രഫ. ടി.കെ. ആലിക്കുട്ടി, എ. അസീസ് മാസ്റര്‍ എന്നിവര്‍ വിതരണം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മിര്‍ഷാദ് യാമാനി, കെ. ഇബ്രാഹിം, വി.പി അബ്ദുള്‍ സലാം, കെകെഎംഎ മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ്, കോഓര്‍ഡിനേറ്റര്‍ ഇ.കെ അബ്ദുള്ള, ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ കെ.കെ. അബ്ദുള്ള, അബ്ദുള്‍ അലി മദനി, ഷുക്കൂര്‍ മനിയനോടി, ഡയറക്ടര്‍ ഒ.കെ. ജലീല്‍, എന്നിവര്‍ പ്രസംഗിച്ചു. യു.എ ബക്കര്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍