മലപ്പുറം സ്വദേശിയെ റിയാദില്‍ നിന്ന് കാണാനില്ലെന്ന് പരാതി
Thursday, March 27, 2014 5:26 AM IST
റിയാദ്: അഞ്ചര വര്‍ഷം മുന്‍പ് റിയാദിലെത്തിയ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കീഴുപറമ്പ് സ്വദേശിയായ മേത്തലയില്‍ അബ്ദുനാസര്‍ (24) എന്ന യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

2008 സെപ്റ്റംബറില്‍ റിയാദലെത്തിയ നാസര്‍ സുലൈയിലെ അല്‍ ഇദ്രീസ് പെട്രോള്‍ സ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞശേഷം നാസറിനെ കാണാതാവുകയായിരുന്നു എന്നാണ് കൂടെ ജോലി ചെയ്തവര്‍ പറയുന്നത്. നാസറിനെ അന്വേഷിച്ച് ഉമ്മയും ഭാര്യയും ഒരു മകനുമടങ്ങുന്ന കുടുംബം അഞ്ചര വര്‍ഷമായി നാസറിനെ കാത്ത് കഴിയുന്നു. ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും പ്രവാസി കാര്യവകുപ്പ് മന്ത്രിക്കും നിരവധി തവണ പരാതി അയച്ചതായി പറയുന്നു.

മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാസറിനെ പോലീസ് പിടികൂടിയിരിക്കുമെന്നാണ് പെട്രാള്‍ സ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചതെന്ന് റിയാദിലുള്ള നാട്ടുകാര്‍ പറഞ്ഞു. അബ്ദുനാസറിനെ അന്വേഷിച്ചു കണ്െടത്താന്‍ ബന്ധുക്കളിപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരായ ബഷീര്‍ പാണക്കാടിന്റെയും ഷിബു പത്തനാപുരത്തിന്റേയും സഹായം തേടിയിരിക്കയാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷിബു പത്തനാപുരത്തേയോ 0508505629, ബഷീര്‍ പാണക്കാടിനേയോ 0535394994 അറിയിക്കണം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍