മംഗലാപുരം സ്വദേശികള്‍ കെകെഎംഎയുടെ സഹായത്തോടെ നാടണഞ്ഞു
Wednesday, March 26, 2014 5:03 AM IST
കുവൈറ്റ്: വിസിറ്റ് വീസയില്‍ കുവൈറ്റിലെത്തി കഴിഞ്ഞ ഒമ്പത് മാസമായി ദുരിതമനുഭവിച്ചു വരികയായിരുന്ന മംഗലാപുരം സ്വദേശികളായ ബജാല്‍ നൌഷാദ്, മുഹമ്മദ് റിസവാന്‍, പെരിമാര്‍ ഇഖ്ബാല്‍ എന്നിവരെ കെകെഎംഎ നാട്ടിലെത്തിച്ചു.

ആദ്യത്തെ ആറു മാസം 60 ദിനാര്‍ ശമ്പളമായി ലഭിച്ചിരുന്ന ഇവര്‍ക്ക് അവസാന മൂന്നു മാസം ഭക്ഷണത്തിന് പോലും കമ്പനിയില്‍ നിന്നും കാശ് ലഭിച്ചില്ലത്രേ. ഈ വിവരം മനസിലാകിയ കെകെഎംഎ മഹ്ബൂല യുണിറ്റ് പ്രവര്‍ത്തകരും പ്ളാറ്റിനം യുണിറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഭക്ഷണം നല്‍കി. നേരത്തെ ഇതേ ഗ്രൂപ്പില്‍പെട്ട 84 പേര്‍ക്ക് കെകെഎംഎ പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിച്ചിരുന്നു. കെകെഎംഎ ജെഹ്റ ബ്രാഞ്ച്, ഫഹാഹീല്‍ ബ്രാഞ്ച് കര്‍ണാടക വിംഗ് എന്നിവരുടെ സഹകരണത്തോടെ മൂന്നു പേരുടെയും യാത്രാ രേഖകള്‍ ശരിയാക്കി ടിക്കറ്റും നല്‍കിയാണ് യാത്ര അയച്ചത്. കെകെഎംഎ വര്‍ക്കിംഗ് പ്രസിഡന്റും, മാഗ്നെറ്റ് ടീം ലീഡറുമായ ബി.എം ഇഖ്ബാല്‍ മഹ്ബൂല പ്ളാറ്റിനം യൂണിറ്റ് ലീഡര്‍മാരായ ഷംസു കൊല്ലം എന്‍.വി. ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് യാത്ര അയച്ചത്.