ഹരീഷ് വാസുദേവന്റെ പ്രഭാഷണം ഏപ്രില്‍ 25 ന്
Wednesday, March 26, 2014 4:52 AM IST
റിയാദ്: മാര്‍ച്ച് 28 ന് (വെള്ളി) റിയാദില്‍ നടത്താനിരുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്റെ പ്രഭാഷണം ഏപ്രില്‍ 25 ന് (വെള്ളി) നടക്കുമെന്ന് റിഫ പ്രതിനിധികള്‍ അറിയിച്ചു.

ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം നീട്ടിവച്ചതിനാലാണ് പരിപാടി മാറ്റിവച്ചത്. നോഫ ഓഡിറ്റോറിയത്തിനു പകരം സുല്‍ത്താനയിലെ അല്‍ നഖീല്‍ ഇസ്തിരാഹയിലായിരിക്കും പരിപാടി.

ഹരീഷിന്റെ പ്രഭാഷണത്തോടനുബന്ധിച്ച് നടത്താനിരുന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിസ്ഥിതി ചിത്ര പ്രദര്‍ശനത്തിനായി ചിത്രങ്ങള്‍ രജിസ്റര്‍ ചെയ്യാനുള്ള അവസാന ദിവസവും ഏപ്രില്‍ 20 ലേക്ക് മാറ്റിയിട്ടുണ്ട്.

കൂടതല്‍ വിവരങ്ങള്‍ക്ക്: 0505524233, 0530149400, 0542126969.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍