ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കായി പ്രാര്‍ഥനയും അനുശോചനവും നടത്തി
Tuesday, March 25, 2014 7:02 AM IST
മെല്‍ബണ്‍: ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദേഹവിയോഗത്തില്‍ ഓസ്ട്രേലിയുടെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും അനുശോചന യോഗങ്ങളും നടത്തി.

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. യോഗത്തില്‍ വികാരി റവ. ഫാ. എല്‍ദോ വലിയപറമ്പില്‍, കമാണ്ടര്‍ ജോയി അലക്സാണ്ടര്‍, ഷെവലിയാര്‍ തോമസ് ഏബ്രഹാം, ബിജു ചെറിയാന്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അഡ്ലൈഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഫാ. ബേസില്‍ സഹകാര്‍മികത്വം വഹിച്ചു.

സിഡ്നി സെന്റ് മേരീസ്, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളികളില്‍ ചേര്‍ന്ന യോഗങ്ങളില്‍ റവ. ഫാ. ജോസഫ് കുന്നപിള്ളില്‍, റവ. ഫാ. ജിജി ഗീവര്‍ഗീസ് കുഴിയെലില്‍ എന്നിവര്‍ പ്രാര്‍ഥനയ്ക്കും അനുശോചന യോഗത്തിനും നേതൃത്വം നല്‍കി.

പെര്‍ത്ത് സെന്റ് പീറ്റര്‍ യാക്കോബായ സുറിയാനിപള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഫാ. ജോമോന്‍ തോമസ് പ്രാര്‍ഥനയ്ക്കും അനുശോചന യോഗത്തിനും നേതൃത്വം നല്‍കി. കമാണ്ടര്‍ മാത്യു സാമുവല്‍ അനുസ്മരണ പ്രഭാഷണം നടത്തി അനുശോചിച്ചു.

ബ്രിസ്ബന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഫാ. സിബി ഇടപ്പൊളവന്‍ പ്രാര്‍ഥനയ്ക്കും അനുശോചന യോഗത്തിനും നേതൃത്വം നല്‍കി. റവ. ഫാ. അജോഷ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി അനുശോചിച്ചു.

കാന്‍ബറ സെന്റ് അത്തനാസിയോസ് യാക്കോബായ സുറിയാനിപള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഫാ. ജിജി ഗീവര്‍ഗീസ് കുഴിയെലില്‍ പ്രാര്‍ഥനയ്ക്കും അനുശോചനയോഗത്തിനും നേതൃത്വം നല്‍കി. സിജു കുര്യന്‍ അനുശോചിച്ചു.

ഫ്രാങ്ക്സ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഫാ. തോമസ് പതിയക്കല്‍ പ്രാര്‍ഥനയ്ക്കും അനുശോചന യോഗത്തിനും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തോമസ് ഏബ്രഹാം