ന്യൂഡല്‍ഹി: ഫരീദാബാദ് സെക്ടര്‍ - 3 അയ്യപ്പക്ഷേത്രത്തിലെ തിരുവുത്സവം 2014 ഏപ്രില്‍ രണ്ടിന് കൊടിയേറ്റോടുകൂടി ആരംഭിച്ച് എട്ടിന് (തിങ്കള്‍) നടക്കുന്ന ആറോട്ടോടുകൂടി സമാപിക്കും.
രണ്ടിന് (ബുധന്‍) ആചാര്യവരണം, പ്രസാദശുദ്ധി, തൃക്കൊടിയേറ്റ്, ശ്രീഭുതബലി, ഹരിവരാസനം, അന്നദാനം എന്നിവ നടക്കും.
മൂന്നിന് (വ്യാഴം) നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം, ശ്രീഭൂതബലി, നവഗം, പഞ്ചഗവ്യം, അഭിഷേകം, ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, അന്നദാനം എന്നിവ നടക്കും.
നാലിന് (വ്യാഴം) നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം, ശ്രീഭൂതബലി, നവഗം, പഞ്ചഗവ്യം, അഭിഷേകം, ദീപാരാധന, മഹാസുദര്‍ശനഹോമം, അത്താഴപൂജ, ശ്രീഭൂതബലി, അന്നദാനം എന്നിവ നടക്കും.
അഞ്ചിന് (വെള്ളി) നിര്‍മാല്യദര്‍ശനം, മഹാഗണപതി ഹോമം, ശ്രീഭൂതബലി, നവഗം, പഞ്ചഗവ്യം, അഭിഷേകം, ദീപാരാധന, മഹാമൃത്യഞ്ജയ ഹോമം, അത്താഴപൂജ, ശ്രീഭൂതബലി, അന്നദാനം എന്നിവ നടക്കും.
ആറിന് (ശനി) നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം, ശ്രീഭൂതബലി, നവഗം, പഞ്ചഗവ്യം, അഭിഷേകം, സുകൃതഹോമം, ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, ഹരിവരാസനം, അന്നദാനം എന്നിവ നടക്കും.
ഏഴിന് (ഞായര്‍) നിര്‍മാല്യദര്‍ശനം, മഹാഗണപതിഹോമം, ശ്രീഭൂതബലി, നവഗം പഞ്ചഗവ്യം, അഭിഷേകം, ദീപാരാധന, അത്താഴപൂജ, പള്ളിവേട്ട, എഴുന്നെള്ളിപ്പ്, പള്ളിക്കുറുപ്പ്, അരിവരാസനം, അന്നദാനം എന്നിവ നടക്കും.
എട്ടിന് (തിങ്കള്‍) പള്ളിയുണര്‍ത്തല്‍, മഹാഗണപതിഹോമം, ഉഷപൂജ, ആറാട്ടുബലി, വൈകുന്നേരം ആറാട്ട് പുറപ്പാട്, ആറാട്ട് എഴുന്നള്ളിപ്പ്, തീരു ആറാട്ട്, തൃക്കൊടിത്താനം, ആറാട്ടുകലശം, അത്താഴപൂജ, ദീപാരാധന, മേളം, ഹരിവരാസനം, ആറാട്ടു സദ്യ എന്നിവ നടക്കും.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രില്‍ ഒന്നിനും പങ്കുനി ഉത്രം ഏപ്രില്‍ 13നും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുമെന്ന് ജനറല്‍ സെക്രട്ടറി ബാലന് അറിയിച്ചു.