കിഡ്നി മാറ്റി വയ്ക്കാന്‍ പണം ഇല്ലാതെ പ്രവാസി മലയാളി ബുദ്ധിമുട്ടുന്നു
Tuesday, March 25, 2014 6:55 AM IST
ജിദ്ദ: ഇരു കിഡ്നികളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന പ്രവാസി മലയാളി കിഡ്നി മാറ്റി വയ്ക്കാന്‍ പണം ഇല്ലാതെ ബുദ്ധിമുട്ടുന്നു.

ജിദ്ദ അനികേഷില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്തു വരുകയായിരുന്ന മലപ്പുറം മുണ്ടകുളം പെരുമ്പിലാവില്‍ അബ്ദുള്‍ നാസര്‍ (35) ആണ് ചികിത്സാ സഹായം തേടുന്നത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് വിദ്ഗധ ചികിത്സക്കു നാസര്‍ നാട്ടിലേക്ക് പോയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാസറിന്റെ രണ്ടു കിഡ്നികളും പ്രവര്‍ത്തനരഹിതമായതിനാല്‍ ഇപ്പോള്‍ ഡയാലിസിസിന് വിധേയമായികൊണ്ടിരിക്കുകയാണ്. കിഡ്നി മാറ്റി വയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.

നിര്‍ധന കുടുംബാംഗമായ നാസറിന്റെ സഹോദരന്‍ കിഡ്നി നല്‍കുവാന്‍ തയാറാണങ്കിലും കിഡ്നി മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവ് വരും. ഇതുവരെയുള്ള ചികിത്സക്കുതന്നെ വലിയ തുക കടമായ നാസറിന്റെ കുടുംബത്തിനു ഇത്ര വലിയ തുക കണ്െടത്തുവാന്‍ കഴിയുകയില്ല. സ്വന്തമായി വീടു പോലും ഇല്ലാത്ത നാസറിനു മുന്ന് പെണ്‍കുട്ടികളാണ്. നാസറിന്റെ ചികിത്സയ്ക്കു മുണ്ടകുളത്ത് പ്രദേശവാസികള്‍ സഹായ സമിതി രൂപീകരിച്ചു. കെ.മുഹമ്മദുണ്ണി ഹാജി എംഎല്‍എ, പി.എ.ജബാര്‍ ഹാജി, കെ.വി.സഫീയ (മുഖ്യരക്ഷാധികാരികള്‍), ടി.മൊയ്തീന്‍ ഹാജി (ചെയര്‍മാന്‍), സി.കെ.വീരാന്‍കുട്ടി ഹാജി 9747300428 (കണ്‍വീനര്‍), കെ.എം.വേലായുധന്‍ 9446174431 (ട്രഷറര്‍) എന്നിവരടങ്ങുന്ന സഹായ സമിതി കൊണ്േടാട്ടി എസ്ബിടി ശാഖയില്‍ ജോയിന്റ് അക്കൌണ്ട് തുടങ്ങി. നാസറിന്റെ ചികിത്സയ്ക്കു സഹായിക്കുവാന്‍ താല്പര്യം ഉള്ളവര്‍ ടആ അ/ര ചീ: 67268078113, ടആഠഞ കഎടഇ 0000311,ആൃമിരവ രീറല 70311 എന്ന അക്കൌണ്ടില്‍ പണം എത്തിക്കുവാന്‍ സഹായ സമിതി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍