സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, March 25, 2014 3:06 AM IST
കുവൈറ്റ് : ഭവന്‍ ഇസ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (ബൈററ്റ്) രക്ഷകര്‍ത്താക്കള്‍ക്കും പ്രീപ്രൈമറി, പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്കുമായി ഇഫക്ടീവ് പേരന്റിംഗ് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

കൊച്ചി രാജഗിരി കോളജ് ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ഇഞ്ചോഡി, ഡോ. ജെ. അലക്സാണ്ടര്‍ ഐഎഎസ്, ടി.പി ശ്രീനിവാസന്‍ ഐഎഎസ് എന്നിവര്‍ ക്ളാസെടുത്തു.

കുട്ടികളുടെ മാനുഷികമായ വികാസമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് മൂവരും അഭിപ്രായപ്പെട്ടു. വിവര സാങ്കേതിക വിദ്യയുടെ ജനകീയവത്കരണം പേരന്റിംഗില്‍ ഉണ്ടായ വലിയമാറ്റം ഓരോരുത്തരും ഉള്‍ക്കൊള്ളണമെന്ന സന്ദേശത്തോടെ സെമിനാര്‍ സമാപിച്ചു.

മിഡില്‍ ഈസ്റ് ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ എന്‍.കെ രാമചന്ദ്രന്‍നായര്‍, ബൈററ്റ് ഡയറക്ടര്‍ അലക്സ് ജോസഫ് എന്നിവരും സന്നഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ പ്രേംകുമാര്‍ സ്വാഗതവും വി. സുരേഷ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്