'കനല്‍' ടെലിഫിലിമിന്റെ പ്രദര്‍ശനം നടന്നു
Monday, March 24, 2014 8:19 AM IST
റിയാദ്: റിയാദിലെ ഒരുകൂട്ടം കലാകാരന്മാരുടെ നേത്യത്വത്തില്‍ കെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ടെലിഫിലിം കനലിന്റെ ആദ്യ പ്രദര്‍ശനം ബത്ഹ ഷിഫ അല്‍-ജസീറ ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രവാസ ജീവിതത്തിലെ ആഡംബര പൂര്‍ണമായ ജീവിതം സമ്മാനിക്കുന്ന കൈപ്പേറിയ അനുഭവങ്ങള്‍ വരച്ചുകാട്ടുന്ന ഈ ടെലിഫിലിം സാധാരണ പ്രവാസത്തിന്റെ കഥ പറയുന്നു. ഇതിന്റെ രചനയും ഛായാഗ്രഹണവും സംവിധാനവും ഷെരീഫ് മൈലാഞ്ചിക്കലാണ് നിര്‍വഹിച്ചിരിക്കുന്നത്.

സൌദി പൌരപ്രമുഖന്‍ സയ്യിദ് അഹമ്മദ് ഫൈസല്‍ ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കൂുടാതെ പ്രിഡിന്‍ അലക്സ്, നവാസ് ഖാന്‍ പത്തനാപുരം. റഫീഖ്, സിന്ധു ഷാഹി എന്നിവരും കഥാപാത്രങ്ങളാണ്.

ഷെരീഫ് മൈലാഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ അഡ്വ. എല്‍.കെ അജിത്ത്, നവാസ്ഖാന്‍ പത്തനാപുരം, സെയ്ഫ് കായംകുളം, ഹാഷിം കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സയ്യിദ് അഹമ്മദ് ഫൈസലിക്ക് ഗള്‍ഫ് ഗേറ്റ് റിയാദ് ബ്രഞ്ച് മാനേജര്‍ ഇബ്രാഹിം സി.പി മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് ടെലിഫിലിമിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പരിപാടിയുടെ ഭാഗമായി സത്താര്‍ മാവൂരിന്റെ നേത്യത്വത്തില്‍ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. സുനീര്‍ കൊല്ലം, അലക്സ്, റിയാസ് പുനലൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ഷാജി മഠത്തില്‍ സ്വാഗതവും സാഹി പ്രസാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍