കെകെസിഎല്‍ കുട്ടികള്‍ക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
Monday, March 24, 2014 8:18 AM IST
കുവൈറ്റ്: വിനോദവും വിജ്ഞാനവും പകര്‍ന്ന് നല്‍കി കുവൈറ്റ് ക്നാനായ ചില്‍ഡ്രന്‍സ് ലീഗിലെ (കെകെസിഎല്‍) കുട്ടികള്‍ക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഫാ. പ്രകാശ് തോമസ് ഒഎഫ്എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുട്ടികളിലെ വ്യക്ത്വിത്വ വികസനം, നല്ല ശീലങ്ങള്‍, ജീവിത മൂല്യങ്ങള്‍, സാമൂഹികാവബോധം തുടങ്ങിയവ വളര്‍ത്താന്‍ ഉതകുന്ന വിവിധ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. ജീസസ് യൂത്ത് അംഗങ്ങള്‍ ക്ളാസുകള്‍ നയിച്ചു. വിവിധ മത്സരങ്ങളും കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.

ക്നാനായ പാട്ടുകള്‍ പാടിയും പാടിപ്പിച്ചും കുവൈറ്റിലെ പ്രമുഘ ഗായകന്‍ രെമ്സി പെരിക്കല്ലൂര്‍ കുട്ടികളുടെ മനസു കീഴടക്കി. കുവൈറ്റിലെ വിവിധ കൂടാരയോഗങ്ങളില്‍ നിന്നായി 180 തില്‍പരം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കെകെസിഎ പ്രസിഡന്റ് ടോമി പ്രാലടിയില്‍, ജന. സെക്രട്ടറി ഷിന്‍സന്‍ ഓലികുന്നേല്‍, ട്രഷറര്‍ റെനി ഏബ്രഹാം, കെകെസിഎല്‍ കണ്‍വീനര്‍മാരായ സിജോ ഏബ്രഹാം, റെജി കുരികിലുംകുന്നേല്‍, കെകെസിഎല്‍ ചെയര്‍മാന്‍ ആല്‍ബിന്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.

കെകെസിഎല്‍ 2014 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ടോം സ്റീഫന്‍ തോട്ടിക്കാട്ട് (ചെയര്‍മാന്‍) റിയ ഷാജന്‍ (വൈസ് ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.