ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പിന് സ്വീകരണം നല്‍കി
Monday, March 24, 2014 7:34 AM IST
ന്യൂഡല്‍ഹി: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പിന് ന്യൂഡല്‍ഹിയിലെ ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ സ്വീകരണം നല്‍കി.

മാര്‍ച്ച് 23ന് (ഞായര്‍) രാവിലെ 10.15നാണ് സ്വീകരണം നല്‍കിയത്. സൌത്തിലെ മദര്‍തെരേസ ഇടവകയില്‍നിന്നും വാഹനഘോഷയാത്രയോടെ എത്തിയ തിരുശേഷിപ്പിന് ഫാ. പയസ് മലേക്കണ്ടത്തില്‍, വൈസ് പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത്, സെക്രട്ടറി ഡൊമിനിക് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രദക്ഷിണമായി തിരുശേഷിപ്പ് പള്ളിയിലെത്തിച്ചു. തുടര്‍ന്നു നടന്ന വി. കുര്‍ബാനക്ക് ഫാ. പയസ് മലേക്കണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു. ഫാ. ജോബി കാവുങ്ങല്‍ സന്ദേശം നല്‍കി. ഫാ. ജോബി കാവുങ്ങല്‍, ഫാ. ജസ്റിന്‍ മുത്താനിക്കാട്ട് എന്നിവര്‍ ജോണ്‍പോള്‍ രണ്ടാമന്റെ നോവേനയ്ക്കും തിരുശേഷിപ്പ് വണക്കത്തിനും നേതൃത്വം നല്‍കി. ഡോക്കുമെന്റി പ്രദര്‍ശനവും നടത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്