ഷിഫ സനയ്യയില്‍ തീപിടുത്തം; വന്‍ നാശനഷ്ടം
Monday, March 24, 2014 7:29 AM IST
റിയാദ്: ഞായറാഴ്ച വൈകുന്നേരം റിയാദിലെ ഷിഫ സനയ്യയിലുണ്ടായ തീപിടുത്തത്തില്‍ വന്‍നാശനഷ്ടമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സോഫയും ബെഡും നിര്‍മിച്ച് സൂക്ഷിക്കുന്ന വെയര്‍ഹൌസുകള്‍ക്കാണ് ഉച്ചകഴിഞ്ഞ് 3.30നാണ് തീപിടിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് അഗ്നിശമന സേന പറയുന്നത്. നിരനിരയായി വെയര്‍ഹൌസുകളുള്ള ഈ സ്ഥലത്ത് രാത്രി എട്ടിനും അഗ്നി നിയന്ത്രവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. മലയാളികളടക്കം നിരവധി പേര്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് തീ പടര്‍ന്നതെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് റിയാലിന്റെ സോഫയും ബെഡും മറ്റു ഉപകരണങ്ങളും കത്തിച്ചാമ്പലായതായി ദൃക്സാക്ഷികളും അവിടെ ജോലി ചെയ്യുന്നവരും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍