എം.എ. യൂസഫലിക്ക് ഇന്ത്യന്‍ ബിസിനസ് കൌണ്‍സില്‍ പുരസ്കാരം
Monday, March 24, 2014 7:26 AM IST
കുവൈറ്റ് സിറ്റി: വാണിജ്യവ്യവസായ മേഖലയിലും സാമൂഹിക രംഗത്തും മികച്ച സംഭാവനകളര്‍പ്പിച്ചതിന് എം.കെ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലിക്ക് കുവൈറ്റ് ഇന്ത്യന്‍ ബിസിനസ് കൌണ്‍സിലിന്റെ പുരസ്കാരം.

ഇന്ത്യന്‍ ബിസിനസ് കൌണ്‍സിലിന്റെ 11-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ ആദി ഗോദ്റേജില്‍നിന്ന് യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് കുവൈറ്റ് റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുരസ്കാരം ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍