രാഷ്ട്രീയ നിലപാടുകളുടെ നേര്‍ക്കുനേര്‍ പോരാട്ടമായി കെഎംസിസി 'നേര്‍ക്കുനേര്‍'
Monday, March 24, 2014 7:26 AM IST
ജിദ്ദ: പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ ജിദ്ദാ കൊണ്േടാട്ടി മണ്ഡലം കെഎംസിസി നടത്തിയ 'നേര്‍ക്കുനേര്‍' സംവാദം വ്യത്യസ്ത രാഷ്ട്രീയ ആദര്‍ശങ്ങളുടെ നേരിട്ടുള്ള പോരാട്ടത്തിന് വേദിയായി. ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ പ്രത്യേകം തയാറാക്കിയ തുറന്ന വേദി

യിലാണ് നേര്‍ക്കുനേര്‍ അരങ്ങേറിയത്. ആശയങ്ങള്‍ പങ്കുവയ്ക്കാനും രാഷ്ട്രീയനിലപാടുകള്‍ അവതരിപ്പിക്കാനും രാഷ്ട്രീയ എതിരാളികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാനും അവസരമൊരുക്കിയ പരിപാടി പ്രവാസലോകത്തിന് വേറിട്ട അനുഭൂതി സമ്മാനിച്ചു.

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികളെ പ്രതിനിധീകരിച്ച് ജിദ്ദാ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ശാക്കിര്‍, നവോദയ രക്ഷാധികാരി വി.കെ റൌഫ്, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ്പ്രസിഡന്റ് കെ.സി അബ്ദുറഹ്മാന്‍, ന്യൂഏജ് ജനറല്‍ സെക്രട്ടറി പി.പി റഹീം, മാധ്യമപ്രതിനിധിയായി 'ഗള്‍ഫ് മാധ്യമം' എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹീം എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്. ജിദ്ദാ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ പഴേരി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊണ്േടാട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് എം.കെ നൌഷാദ് അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര വിഷയം അവതരിപ്പിച്ചു. ഫാഷിസം തുറന്ന യുദ്ധത്തിനിറങ്ങിയ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യം ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. യുപിഎയും യുഡിഎഫും ഉത്തരവാദിത്വം നിര്‍വഹിക്കാന്‍

പ്രതിജ്ഞാബദ്ധമാണെന്നും ഇടതുപക്ഷത്തിന്റെ നിലപാട് വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് അവതാരകനായിരുന്ന കൊണ്േടാട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ ചോദ്യങ്ങളുമായി സംവാദത്തിലെ കക്ഷികള്‍ക്ക് നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരം തുറന്നു. രാഷ്ട്രീയ കക്ഷികളോടൊപ്പം മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിക്കൂട്ടിലാകുന്നത് സാമൂഹ്യ ദൌര്‍ബല്യങ്ങളില്‍ നിന്നു അവ മുക്തമാകാത്തതുകൊണ്ടാണെന്നും കോര്‍പറേറ്റുകളുടെ ആധിപത്യം മാധ്യമ മേഖലയേയും അപചയത്തിലേക്കു നയിക്കുന്നുണ്െടന്നും ചര്‍ച്ചക്ക് തുടക്കമിട്ട വി.എം ഇബ്രാഹിം അഭിപ്രായപ്പെട്ടു. ബിജെപി കോണ്‍ഗ്രസ് മുന്നണികളെ പിറകിലാക്കി പ്രാദേശിക ചെറുകക്ഷികള്‍ കൂട്ടുചേര്‍ന്നു ഇടതുപാര്‍ട്ടികള്‍ക്കൊപ്പം അധികാരത്തിലേറുമെന്നും കേരളത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയും വിജയിക്കില്ലെന്നും വി.കെ റൌഫ് പറഞ്ഞു. ജനക്ഷേമ ഭരണമാണ് യുപിഎ നടത്തിയതെന്നും സാമ്പത്തിക സുസ്ഥിരത, ഭക്ഷ്യ സുരക്ഷിതത്വം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ അത്ഭുതപൂര്‍വമായ പ്രകടനമാണ് കോണ്‍ഗ്രസ് മുന്നണി ഗവണ്‍മെന്റിന്റേതെന്നും കെ.സി അബ്ദുറഹ്മാന്‍ പറഞ്ഞു. വിവിധ രംഗങ്ങളില്‍ കേന്ദ്രം ചെലവഴിച്ച ഫണ്ടുകളുടെ വിശദമായ കണക്കുകളും കേരളത്തില്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സ്ഥിതിവിവരങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും യുഡിഎഫിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് പ്രോല്‍സാഹനമായും കേരളത്തിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്നും മത്സരിക്കുന്ന രണ്ടു സീറ്റിലും ജയമുറപ്പിച്ച മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ചരിത്രജയം നേടുമെന്നും സി.കെ ശാക്കിര്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് പാസ്പോര്‍ട് ഓഫീസ് സ്ഥാപിച്ചതും കോഴിക്കോട്-ജിദ്ദ സെക്ടറില്‍ വിമാന ചാര്‍ജ് കുറയ്ക്കാനായതും നിതാഖാത്ത് വിഷയത്തില്‍ പ്രയാസപ്പെടുന്നവര്‍ക്കാശ്വാസമായ നടപടി സ്വീകരിച്ചതുമുള്‍പ്പെടെ മുസ്ലിം ലീഗ് പാര്‍ട്ടിയും കേന്ദ്രമന്ത്രിയായിരുന്ന ലീഗ് നേതാവ് ഇ. അഹമ്മദും നടത്തിയ പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യസന്ധമായി കാര്യങ്ങള്‍ വിലിയിരുത്തുന്നവര്‍ ഇന്ത്യയുടെ അഭിമാനമായ ഇ. അഹമ്മദിനെ വിജയിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി രംഗത്തിറങ്ങുമെന്നും ഷാക്കിര്‍ പറഞ്ഞു. നരേന്ദ്ര മോഡിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണെന്നും ഇടതുമുന്നണി പിന്തുണയോടെ മതേതരബദല്‍ മുന്നേറ്റം നടത്തുമെന്നും പി.പി റഹീം അഭിപ്രായപ്പെട്ടു. വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളായത്തിെയ അഞ്ചു പേരും സദസ്യരും ചോദ്യമുന്നയിച്ചു. ചോദ്യോത്തര സെഷന്‍ ആരോപണ പ്രത്യാരോപണങ്ങളുടെയും അവകാശവാദങ്ങളുടെയും വേദിയായി. കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍കുട്ടി നീറാട് സമാപന പ്രസംഗം നടത്തി. പരിപാടിയുടെ സംഘാടന ചുമതലയുണ്ടായിരുന്ന പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി കെ.എന്‍.എ ലത്തീഫ് സ്വാഗതവും പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു. ഇ.പി സലീം ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍