ഓക്ലന്റില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം നടത്തി
Friday, March 21, 2014 8:17 AM IST
ഓക്ലന്റ്: ഓക്ലാന്റ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വലിയ നോമ്പുകാലത്ത് പതിവായി നടത്തപ്പെടുന്ന വാര്‍ഷികധ്യാനം മാര്‍ച്ച് 16 മുതല്‍ 19 വരെ എല്ലസ്ലി കാത്തലിക് പള്ളിയില്‍ നടന്നു.

ദിവസേന വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ വിശുദ്ധ കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിച്ച് ദിവ്യകാരുണ്യാരാധനയോടുകൂടി സമാപിച്ചു. തൃശൂര്‍ ജറുസലേം ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവീസ് പട്ടത്ത് സിഎംഐ, ഫാ. ദേവസ്യ കാനാട്ട് സിഎംഐ, ബ്രദര്‍ ജോസ് എന്നിവരാണ് ധ്യാനം നയിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടവക സമൂഹം മുഴുവന്‍ ധ്യാനത്തിനായി പ്രാര്‍ഥിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. തെരക്കുകളെല്ലാം മാറ്റിവച്ച് ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ നന്ദി പറഞ്ഞു.

നോമ്പു കാലത്തിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊള്ളാനും ജീവിത നവീകരണം സാധ്യമാക്കുവാനും പ്രവാസി ജീവിതത്തിലെ വിളികളെ നേരിടുവാനും ധ്യാനം ഏറെ സഹായകമാവുമെന്ന് ഫാ. ജോയി അഭിപ്രായപ്പെട്ടു. പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം സമൂഹം മുഴുവനിലും ഉണ്ടായതായി അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിലെ മലയാളി വൈദികരായ ഫാ. ജോസഫ് അക്കര, ഫാ. സിജോ, ഫാ. മാത്യു, ഫാ. ജയ്സണ്‍ എന്നിവര്‍ വിവിധ ദിവസത്തെ ശുശ്രൂഷകളില്‍ സഹകരിച്ചു. പാരിഷ് കൌണ്‍സില്‍ ആണ് ധ്യാനത്തിനുള്ള ഭൌതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍