കുര്യാക്കോസ് മാര്‍ സേവേറിയോസ് ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നു
Wednesday, March 19, 2014 5:28 AM IST
മെല്‍ബണ്‍: സിറിയന്‍ ക്നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നു. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ അഞ്ചു വരെയുള്ള തിരുമേനി അഡ്ലൈഡ്, മെല്‍ബണ്‍, സിഡ്നി, പെര്‍ത്ത് എന്നിവിടങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കും.

മെല്‍ബണില്‍ മാര്‍ച്ച് 21ന് (വെള്ളി) വൈകുന്നേരം എട്ടിന് എത്തിച്ചേരുന്ന തിരുമേനിക്ക് ക്നാനായ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. 22ന് (ശനി) ഒമ്പതിന് റിസര്‍വോയറിലും 23ന് (ഞായര്‍) ഒമ്പതിന് ഈസ്റ് മാല്‍വണിലെ സെന്റ് ജോര്‍ജ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലും വി. കുര്‍ബാന അര്‍പ്പിക്കും.

ആദ്യമായാണ് ഒരു ക്നാനായ അതിഭദ്രാസന മെത്രാപോലീത്ത ഓസ്ട്രേലിയയില്‍ എത്തുന്നത്. സന്ദര്‍ശനം ഇവിടെയുള്ള ക്നാനായ മക്കള്‍ക്ക് ആത്മീയ ഉണര്‍വും ആവേശവും പകരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ജോസഫ് (പ്രസിഡന്റ്) 0420605704, ജോസഫ് പുന്നൂസ് വളഞ്ഞതുരുത്തിയില്‍ (സെക്രട്ടറി) 0470291842, റെനി ജേക്കബ് ഇടയാടിയില്‍ (ട്രസ്റി) 0416723674.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍