വാഗവാഗയില്‍ ജോസഫ് മാര്‍ ബര്‍ണബാസ് കുര്‍ബാന അര്‍പ്പിക്കുന്നു
Tuesday, March 18, 2014 5:56 AM IST
വാഗവാഗ: വാഗവാഗയിലെ മാര്‍ത്തോമ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 26ന് വൈകുന്നേരം ഏഴിന് ടര്‍വേപാര്‍ക്ക് സെന്റ് പോള്‍സ് ആംഗ്ളിക്കന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

മാര്‍ത്തോമ സഭയുടെ അടൂര്‍, ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍ ഭദ്രാസനങ്ങളുടെ എപ്പിസ്കോപ്പ റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണബാസ് മുഖ്യ കാര്‍മികത്വം വഹിക്കും. മെല്‍ബണ്‍ മാര്‍ത്തോമ ഇടവക വികാരി റവ. സി. തോമസ് സഹ കാര്‍മികനാകും. വാഗവാഗയില്‍ ആദ്യമായാണ് മാര്‍ത്തോമ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ കുര്‍ബാന നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി