ഓസ്ട്രേലിയയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു
Tuesday, March 18, 2014 5:56 AM IST
സിഡ്നി: സെന്‍ട്രല്‍ കോസ്റ്, വയോംഗ് ആസ്ഥാനമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു.

പരി. ബസേലിയോസ് പൌലോസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ആശീര്‍വാദത്തോടെ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ കല്‍പ്പന പ്രകാരം ആണ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായത്. എല്ലാ മാസവും ഇവിടെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനായോഗവും നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ബാബു കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രിഗേഷന്റെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോയി ഉലഹന്നാന്‍ (ട്രസ്റി), ബിനു ജേക്കബ് (സെക്രട്ടറി), ബിജു വര്‍ഗീസ്, സൈബു ജേക്കബ്, ടിലി തോമസ് (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി