'ചരിതം' ഡോക്കുമെന്ററി പ്രകാശനം ചെയ്തു
Monday, March 17, 2014 5:21 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയിലെ ഏറ്റവും വലിയ ഇടവകയായ മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ സെന്റ് മേരീസ് അസംഷ്ന്‍ ഫെറോനാ പള്ളിയുടെ ഡോക്കുമെന്ററി ഫിലിം 'ചരിതം'ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പുറത്തിറക്കി. സീറോ മലബാര്‍ വിശ്വാസ പാരമ്പര്യത്തെയും പ്രവാസി ജീവിതത്തെയും പ്രതിപാദിക്കുന്നതാണ് ഡോക്കുമെന്ററി. സെന്റ് മേരീസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ്, ഫൊറോന വികാരി ഫാ. റെന്‍സന്‍ തെക്കനേത്തിന് സിഡിയുടെ കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഡോ.സേവ്യര്‍ വടക്കേക്കര നേതൃത്വം നല്‍കുന്ന വേവ്സ് ക്രിയേഷന്‍സാണ് നിര്‍മാതാക്കള്‍.

ഇരുപത്തിയഞ്ച് മനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്കുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇടവകാംഗങ്ങള്‍ തന്നെയാണ്. ഷാജി തോമസ്, ഫാ.ബൈജു ചാലക്കല്‍, ജോണ്‍ മാത്യു, തോംസണ്‍ സി.എഫ്, മനു ഇമ്മാനുവല്‍, ജോയി ജോസഫ്, ഡെന്നി ജോര്‍ജ്, ജിബിന്‍ വയനാട് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മോണ്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ.ജോണ്‍ ചൊഴിതറ, ഫാ.റെന്‍സണ്‍ തെക്കനേത്ത്, സിസ്റര്‍ മേഴ്സി, സിസ്റര്‍ ഗ്ളോറി എന്നിവര്‍ക്കൊപ്പം ഇടകവകയിലെ മുതിര്‍ന്ന അംഗങ്ങളുടെയും ഡല്‍ഹിയിലെ ആദ്യകാല കുടിയേറ്റക്കാരുടെയും അഭിമുഖങ്ങള്‍ ഡോക്കുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.