എസ്.ജെ ബില്‍ഡേഴ്സിന്റെ ബ്രിസ്ബന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
Wednesday, March 12, 2014 8:10 AM IST
ബ്രിസ്ബന്‍: മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ജെ. ബില്‍ഡേഴ്സിന്റെ പുതിയ ബ്രാഞ്ച് ബ്രിസ്ബനിലെ സണ്ണിബാങ്ക് ഹില്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മാര്‍ച്ച് ഒന്നിന് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ പിതാവ് പുതിയ ഓഫീസിന്റെ കൂദാശ കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് വികാരി ജനറാള്‍ ഫാ.ജോണ്‍ അറവുംകര, ഫാ.ജോസഫ് തോട്ടങ്കര, എസ്.ജെ. ബില്‍ഡേഴ്സ് ഡയറക്ടര്‍ സാന്റി ഫിലിപ്പ്, റോയി മാത്യു, സോണി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ മെല്‍ബണില്‍ നിരവധി പ്രോജക്ടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കി മികച്ച ബില്‍ഡേഴ്സ് എന്ന നിലയിലേക്ക് എസ്.ജെ. ബില്‍ഡേഴ്സ് വളര്‍ന്നു കഴിഞ്ഞു. കസ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് ഡിസൈന്‍ ചെയ്ത്, കുറഞ്ഞ ചിലവിലും ഗുണനിലവാരത്തിലും സമയബന്ധിതമായി വീടുകള്‍ നിര്‍മിച്ചുകൊണ്ട്, ചുരുങ്ങിയ കാലം കൊണ്ട് മെല്‍ബണിലെ ജനങ്ങളുടെ ഇടയില്‍ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ എസ്.ജെ. ബില്‍ഡേഴ്സിന് സാധിച്ചു.

ബ്രിസ്ബനില്‍ ഇതിനോടകം തന്നെ നിരവധി പ്രോജക്ടുകള്‍ തുടങ്ങി കഴിഞ്ഞ എസ്.ജെ.ബില്‍ഡെഴ്സിന്, പുതിയ ഓഫീസിലൂടെ ബ്രിസ്ബനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി