എംഎംഎഫ് കപ്പ് 2014: മെല്‍ബണ്‍ ബ്രദേഴ്സ് ജേതാക്കള്‍
Wednesday, March 12, 2014 4:49 AM IST
മെല്‍ബണ്‍: എംഎംഎഫ് ക്രിക്കറ്റ് കപ്പ് 2014 മെല്‍ബണ്‍ ബ്രദേഴ്സ് കരസ്ഥമാക്കി. ഫ്രാങ്ക്സ്റണില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഉദയാ സ്പോര്‍ട്സ് ക്ളബിനെ പരാജയപ്പെടുത്തിയത്.

ബെസ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് ദി മാച്ച് എന്നിവ മെല്‍ബണ്‍ ബ്രദേഴ്സിന്റെ ക്യാപ്റ്റന്‍ ജീസന്‍ തോമസും ബെസ്റ് ബൌളറായി ഉദയായുടെ കിഷോറിനേയും മാന്‍ ഓഫ് ദി സീരിസായി മെല്‍ബണ്‍ ടസ്കേഴ്സിന്റെ നിവേദും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

വിജയികള്‍ക്ക് എംഎംഎഫ് പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസ് വൈസ് പ്രസിഡന്റ് അജി പുനലൂര്‍, ശ്രേയസ് ശ്രീധര്‍, ആന്റണി പടയാട്ടില്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

എംഎംഎഫ് ഭാരവാഹികളായ ബിന്റോ പാറേക്കാട്ടില്‍, വിഷ്ണു പ്രഭാകരന്‍, ജിസ്മോന്‍ കുര്യന്‍, ബബീഷ്, എബിന്‍, ജോബോയ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ടൂര്‍ണമെന്റിന്റെ വിന്‍വിജയത്തിനായി സഹകരിച്ച എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രത്യേകിച്ച് ഫ്രാങ്ക്സ്റണിലെ മലയാളി ക്രിക്കറ്റ് ക്ളബായ എഫ്എംസിസിയിലെ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക നന്ദിയും കടപ്പാടും ഡോ. ഷാജി വര്‍ഗീസ് രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അജി പുനലൂര്‍