വാഗവാഗ: വാഗ മലയാളി അസോസിയേഷന് പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ജോയികുട്ടി മാത്യു (പ്രസിഡന്റ്), രാജീവ് നായര്‍ (സെക്രട്ടറി), അനില്‍ തോമസ് (വൈസ് പ്രസിഡന്റ്), ടോജോ തോമസ്, രമ്യ സുജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), തോമസ് ആന്‍ഡ്രൂസ് (ട്രഷറര്‍), ജോണ്സണ് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), സിറില്‍ സ്റീഫന് (ഓഡിറ്റര്‍) എന്നിവരേയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ലിജിന്‍ ജെയിംസ്, ഷിജി ജോണ്‍, ശ്യാം കെ. മോഹന്‍, ഷാജു ഇട്ടിയവര, റാഷിദ് സമദ്, ഷിനോ അഗസ്റിന്‍, ലിബു വര്‍ഗീസ്, ഷാജി അയ്മനം, ജോസഫ് സ്കറിയ, അജേഷ് വി. ചെറിയാന്, രൂപേഷ് ചന്ദ്രമോഹന്, ജോമോന് മാത്യു, സുദീപ് ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
അസോസിയേഷന്റെ ഈസ്റര്‍, വിഷു ആഘോഷപരിപാടികള്‍ ഏപ്രില്‍ 25ന് നടത്തുന്നതിന് തീരുമാനിച്ചു.
റിപ്പോര്‍ട്ട്: ജോണ്സണ് മാമലശേരി