മെല്‍ബണില്‍ മജീഷ്യന്‍ മുതുകാടിനും സംഘത്തിനും ഊഷ്മള സ്വീകരണം
Saturday, March 8, 2014 6:13 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാസ്മരിക വിസ്മയം തീര്‍ക്കാനെത്തിയ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനും സംഘത്തിനും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

അരുണ്‍ പാലക്കലോടിയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ബൊക്ക നല്‍കി വിമാനത്താവളത്തില്‍ മജീഷ്യന്‍ മുതുകാടിനെയും സംഘത്തേയും സ്വീകരിച്ചു.

മാര്‍ച്ച് ഒമ്പതിന് (ഞായര്‍) വൈകുന്നേരം മെല്‍ബണിലെ ക്ളെയിറ്റണ്‍ മൊണാഷ് റോബര്‍ട്ട് ബ്ളാക്ക് വുഡ് ഹാളില്‍ വൈകുന്നേരം ഏഴിനാണ് മായാജാലം അരങ്ങേറുന്നത്.

വളരെ കുറച്ചുസീറ്റുകള്‍കൂടി മാത്രമേയുള്ളതിനാല്‍ ടിക്കറ്റുകള്‍ നേരത്തെതന്നെ മുന്‍കൂട്ടി റിസര്‍വ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിന് 0468 333 200, 1300 983 725 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍