സഹോദരിമാര്‍ക്ക് സംഗീത മത്സരത്തില്‍ ഇരട്ടവിജയം
Friday, March 7, 2014 8:06 AM IST
മെല്‍ബണ്‍: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിവിധ ക്രിസ്തീയ സഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഇന്റര്‍മിഡിയറ്റ് സോളോയില്‍ ഇംഗ്ളീഷ് വിഭാഗത്തില്‍ മത്സരിച്ച ഒന്നാം സ്ഥാനം നേടിയ ക്രിസ്റിന്‍ ഷിബുവും ജൂണിയര്‍ സോളോ ഇംഗ്ളീഷ് വിഭാഗത്തിലും മലയാളത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ക്രിസിന്‍ ഷിബുവും മെല്‍ബണിലെ വാനമ്പാടികള്‍ എന്നറിയപ്പെടുന്ന സഹോദരിമാര്‍ ആണ്.

തൂടര്‍ച്ചയായി രണ്ടാം വര്‍ഷവും സംഗീത മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കലാരംഗത്ത് ജൈത്രയാത്ര തുടരുന്ന ഈ സഹോദരിമാര്‍. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഷിബു ഏബ്രഹാമിന്റേയും മെല്‍ബണിലെ ബെറിക് കെയ്സി ആശുപത്രിയിലെ സ്റാഫ് നഴ്സ് ആയ ഷീന ഷിബുവിന്റെയും പുത്രിമാരാണ് ക്രിസ്റിന്‍ ഷിബുവും ക്രിസിന്‍ ഷിബുവും.

മെല്‍ബണിലെ ക്രോണ്‍ബോണ്‍ ലൈറ്റ്ഹൌസ് ക്രിസ്ത്യന്‍ കോളജില്‍ എട്ടിലും നാലിലും പഠിക്കുന്ന ഈ സഹോദരിമാര്‍ ഡാന്റിനോഗിലെ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ കീബോര്‍ഡിലും മായാ പ്രപഞ്ചം സൃഷ്ടിക്കുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍