ഒഐസിസി നേതാക്കള്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി
Monday, March 3, 2014 8:16 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മലയാളികളുടെ പ്രശ്നങ്ങള്‍, അവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, നഴ്സുമാര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് ജോജി ജോണിന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി.

ജോസ് എം. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു.

മലയാളികളുടെ പ്രശ്നങ്ങള്‍ നേരില്‍കാണുവാനും ഒഐസിസി നടത്തുന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനും ഓസ്ട്രേലിയ സന്ദര്‍ശിക്കുമെന്ന് ശശി തരൂര്‍ സംഘത്തെ അറിയിച്ചു. ഓസ്ട്രേലിയയിലെ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ സംതൃപ്തി രേഖപ്പെടുത്തി. ഒഐസിസിയുടെ ഉപഹാരം ശശി തരൂരിന് ജോജി ജോണ്‍ സമ്മാനിച്ചു.