ഡിഎംഎ മയൂര്‍ വിഹാര്‍ ഫേസ് 1 ഏരിയ ഭാരവാഹികള്‍
Monday, March 3, 2014 8:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ടി.കെ മുരളീധരന്‍ (ചെയര്‍മാന്‍), പി. പ്രേമരാജന്‍ (വൈസ് ചെയര്‍മാന്‍), ശാന്തകുമാര്‍ (സെക്രട്ടറി), കെ.കെ ജോബ്, സുധീര്‍മോന്‍ (ജോ. സെക്രട്ടറിമാര്‍), പി.എന്‍ സദാനന്ദന്‍ (ട്രഷറര്‍) എന്നിവരേയും 13 അംഗ നിര്‍വാഹക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുസമ്മേളനത്തില്‍ പി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. ഡിഎംഎ മുന്‍ ജനറല്‍ സെക്രട്ടറി സി.എല്‍ ആന്റണി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എന്‍.സി. ഷാജി, സി.ബി. മോഹനന്‍, പി.എന്‍. ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി