വിശ്വാസവും പാരമ്പര്യവും കാത്ത് സൂക്ഷിക്കണം: മാര്‍ ജോസഫ് പണ്ടാരശേരി
Saturday, March 1, 2014 7:48 AM IST
കാന്‍ബറ: പാശ്ചാത്യ സംസ്കാരത്തില്‍ ജീവിക്കുന്ന ദൈവത്തിലുളള വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന് മാര്‍ ജോസഫ് പണ്ടാരശേരി ഓര്‍മിപ്പിച്ചു.

കാന്‍ബറ ക്നാനായ കാത്തലിക് അസോസിയേഷന്‍ നല്‍കിയ ഊഷ്മള സ്വീകരണത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പിതാവ്.

ഓഷ്യാന ക്നാനായ കാത്തലിക് അസോസിയേഷന്റെ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ഫാ. ഷാജു ചാമപ്പാറ, കാന്‍ബറ ക്നാനായ അസോസിയേഷന്റെ പ്രസിഡന്റ് സച്ചിന്‍ പട്ടുമാക്കില്‍, ഫാ. തോമസ് കുമ്പക്കല്‍, അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജുകുട്ടി, അജിഷ്, ടൈജു ജോബി, മാത്യു, ജിനി ടോജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും കലാപരിപാടികളും നടന്നു.

കാന്‍ബറയില്‍ എത്തിയ മാര്‍ ജോസഫ് പണ്ടാരശേരി ആര്‍ച്ച് ബിഷപ്പിനേയും സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയേയും സന്ദര്‍ശിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വേദിയായ കാന്‍ബറയിലെ കണ്‍വന്‍ഷന്‍ സെന്റര്‍ പിതാവും ഭാരവാഹികളും സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍