ടറാറലുഗണില്‍ മലയാളി ബാലന് അംഗീകാരം
Tuesday, February 25, 2014 10:31 AM IST
മെല്‍ബണ്‍: മെല്‍ബണിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ടറാറലുഗണ്‍ എന്ന സ്ഥലത്തുളള സെന്റ് മൈക്കിള്‍സ് കത്തോലിക്കാ സ്കൂളില്‍ നിന്നും മലയാളിയായ ആല്‍വിന്‍ ജോണിനെ 2014 ലെ സ്കൂള്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.

പഠനത്തോടൊപ്പം മറ്റു പല വഴികളുടെയും സര്‍വോപരി സ്വഭാവ ഗുണത്തിന്റെയും അടിസ്ഥാനത്തിലാണ് ആറാം ക്ളാസുകാരനായ ആല്‍വിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.

ടറാറലുഗണില്‍ ഏഴു വര്‍ഷമായി താമസിക്കുന്ന പാലാ ചുണ്ടച്ചേരി സ്വദേശി ജോണ്‍ ജോര്‍ജിന്റെയും ടറാറലുഗണ്‍ പബ്ളിക് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന മിനി ജോണിന്റെയും പുത്രനാണ് ആല്‍വിന്‍ ജോണ്‍. അല്‍വിന്റെ സഹോദരന്‍ എബിന്‍ ജോണ്‍ ഇതേ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയാണ്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍