പ്രഥമ ന്യുസിലാന്‍ഡ് ക്നാനായ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
Tuesday, February 25, 2014 6:50 AM IST
ഓക്ലാന്‍ഡ്: ന്യുസിലാന്‍ഡിലെ ഹാമില്‍ട്ടന്‍ ഗാര്‍ഡന്‍ സിറ്റിയിലെ ക്രിസ്ത്യന്‍ ക്യാമ്പ് സെന്ററില്‍ കെസിസിഒ ചാപ്ളയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി പതാക ഉയര്‍ത്തിയതോടുകൂടി ന്യുസിലാന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ പ്രഥമ ക്നാനായ കണ്‍വന്‍ഷന് തുടക്കമായി. ന്യുസിലാന്‍ഡില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ സാന്നിധ്യം കൊണ്ട് ധന്യമായ ന്യുസിലാന്‍ഡ് ക്നാനായ കണ്‍വന്‍ഷന്‍ ക്നാനായ മക്കള്‍ക്ക് ആവേശം പകരുന്ന അനുഭവമായി.

ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടിലും ഹാമില്‍ട്ടന്‍ ക്യാമ്പ് സെന്ററിലും ക്നാനായ തനിമയില്‍ ഗംഭീര സ്വീകരണം നല്‍കിയാണ് കൊച്ചുപിതാവിനെ എതിരേറ്റത്. അസോസിയേഷന്റെ പ്രസിഡന്റ് സാജു പാറയില്‍ അധ്യക്ഷതയില്‍ കൂടിയ കണ്‍വന്‍ഷന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു.

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ കെസിസിഒ പ്രസിഡന്റ് സജി വയലുങ്കല്‍ ക്നാനായ യാക്കോബായ അസോസിയേഷന്‍ പ്രസിഡന്റ് സോമന്‍ മാത്യു കെസിസിഒ സെക്രട്ടറി സച്ചിന്‍ പട്ടുമാക്കില്‍ മുന്‍ യുകെ കെസിഎ ജനറല്‍ സെക്രട്ടറി റെജി പാറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വന്‍ഷന്റെ പ്രോഗ്രാമുകളെക്കുറിച്ച് ജോബി എറികാട്ട് യോഗത്തില്‍ വിശദീകരിച്ചു.

കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ബിജോമോന്‍ ചെന്നാത്ത് സ്വാഗതവും കെസിഎഎന്‍ഇസഡ് ജോയിന്റ് സെക്രട്ടറി ജോസഫ് ലൂക്കോസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് നടന്ന കലാ സന്ധ്യക്ക് ജോബി സിറിയക്ക്, സബിന്‍ ആന്‍ മരിയ, ടീന്‍ മരിയ, ഡയനാ ബെന്നി, ടിജോ ചേന്നാത്ത്, സെബിന്‍ സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. ജോസഫ് അക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന കായിക മത്സരങ്ങള്‍ക്ക് സാജന്‍ കുര്യന്‍ കുഴിപറമ്പില്‍ നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ നടന്ന ക്ളാസുകള്‍ക്ക് മെല്‍ബണില്‍ നിന്നും എത്തിയ ജിജിമോന്‍ കുഴിവേലിയും ഐസ് ബ്രേക്കിംഗ് സെഷന്‍ ബെഞ്ചമിന്‍ മേച്ചേരി, സുനു ഒറവക്കുഴി, ജോമോന്‍ കുളിഞ്ഞി എന്നിവരും നേതൃത്വം നല്‍കി. കലാസന്ധ്യയില്‍ പങ്കെടുത്തവര്‍ക്കും കായിക മത്സരവിജയികള്‍ക്ക് മാര്‍ ജോസഫ് പണ്ടാരശേരി സമ്മാനങ്ങള്‍ വിതരണം ചെയ്തുതോടുകൂടി കണ്‍വന്‍ഷന് തിരശീല വീണു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍