എംഎംഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒന്നാം റൌണ്ട് മത്സരങ്ങള്‍ സമാപിച്ചു
Tuesday, February 25, 2014 6:48 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ എല്ലാ വര്‍ഷവും മെല്‍ബണിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി നടത്തുന്ന എംഎംഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്നാം റൌണ്ട് മത്സരങ്ങള്‍ സമാപിച്ചു.

ഫെബ്രുവരി രണ്ടിന് ആരംഭിച്ച മത്സരങ്ങളില്‍ മെല്‍ബണ്‍ നഗരത്തിലെ 12 ടീമുകള്‍ പങ്കെടുത്തു. ഒന്നാം റൌണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വെസ്റ്റേണ്‍ ടൈഗര്‍, ഉദയ, മെല്‍ബണ്‍ ട്രസ്ക്കേഴ്സ്, ജോണി വോക്കേഴ്സ്, ടിഎസ് ഇലവന്‍, ബ്ളാക്ക് പാന്തേഴ്സ്, എഫ്എംസിസി ആന്‍ഡ് മെല്‍ബണ്‍ ബ്രദേഴ്സ് എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ റൌണ്ടിലേക്ക് യോഗ്യത നേടി.

ഡോ. ഷാജി വര്‍ഗീസ്, ശ്രേയസ് കെ. സുധീര്‍, വിജീഷ് കെ. വിജയന്‍, വിഷ്ണു പ്രകാശ്, അജി പുന്നലൂര്‍, പി.വി.ബബീഷ്, ജിസ്മോന്‍ കുര്യന്‍, ഷിന്റോ പ്രകാട്ടില്‍, ബിജു അരീക്കല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ഡോ.ഷാജി വര്‍ഗീസ്