മെല്‍ബണില്‍ മാര്‍ ജോസഫ് പണ്ടാരശേരിക്ക് ഊഷ്മള സ്വീകരണം നല്‍കി
Wednesday, February 19, 2014 8:57 AM IST
മെല്‍ബണ്‍: കോട്ടയം അതിരൂപത സഹായ മെത്രാനും സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പണ്ടാരശേരിക്ക് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

ന്യൂസിലാന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഒന്നാമത് ക്നാനായ കണ്‍വന്‍ഷന്‍ ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യമായി ഓസ്ട്രേലിയയില്‍ എത്തിയ പിതാവിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ക്നാനായ മക്കള്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മെല്‍ബണ്‍ ക്നാനായ മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പുക്കല്‍, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് ബിജിമോന്‍ തോമസ്, വൈസ് പ്രസിഡന്റ് ടോമി നെടുംതുരുത്തി, സെക്രട്ടറി സോളമന്‍ ജോര്‍ജ്, വെസ്റ് ഏരിയ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് പൌവത്തേല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോയല്‍ ജോസഫ്, വൈസ് പ്രസിഡന്റ് ലിയ പാറയ്ക്കല്‍, ക്നാനായ ട്രസ്റ് ഓഫ് വിക്ടോറിയ ഡയറക്ടര്‍മാരായ ജോസഫ് വരിക്കമാന്‍തൊട്ടി, സോജന്‍ പണ്ടാരശേരി, റെജി പാറയ്ക്കന്‍, ഓഷ്യാന ക്നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൌണ്‍സില്‍ അംഗം ജോ സൈമണ്‍ ഒറവക്കുഴി, ഫെയ്ത്ത് ഫോര്‍മേഷന്‍ നോര്‍ത്ത് കോഓര്‍ഡിനേറ്റര്‍ ബിജിമോന്‍ കുഴിവേലി, കെസിവിഎ മുന്‍ ഏരിയ കോഓര്‍ഡിനേറ്റര്‍ സുനു സൈമണ്‍ ഒറവക്കുഴി തുടങ്ങി നൂറുകണക്കിന് ക്നാനായ മക്കള്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പണ്ടാരശേരിയെ സ്വീകരിക്കാനെത്തിയിരുന്നു.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനുശേഷം പിതാവ് നാട്ടിലേയ്ക്ക് മടങ്ങുമെന്ന് ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍