കെപിസിസി പ്രസിഡന്റ് സ്ഥാനം; ഇച്ഛാശക്തിക്കും നിലപാടുകള്‍ക്കും കിട്ടിയ അംഗീകാരമെന്ന്
Tuesday, February 18, 2014 9:50 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ ദേശീയകമ്മിറ്റിയോഗം പുതിയ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് എല്ലാ പിന്തുണയും ആശംസകളും അറിയിച്ചു.

യോഗത്തില്‍ വച്ച് ടെലഫോണിലൂടെ സംസാരിച്ച നേതാക്കളോട് എല്ലാ മലയാളികള്‍ക്കും ഗുണകരമായ രീതിയില്‍ എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് വി.എം സുധീരന്‍ നിര്‍ദേശിച്ചു.

പ്രവാസി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ബാങ്കുകളില്‍ നൂറുകോടി രൂപ വക കൊള്ളിക്കുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഒഐസിസി ഗ്ളോബല്‍ പ്രസിഡന്റ് സി.കെ മേനോനു യോഗം നന്ദി രേഖപ്പെടുത്തി. ദേശീയ ചെയര്‍മാന്‍ സി.പി സജുവിന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍ ബൈജു ഇലഞ്ഞിക്കുടി, ഗ്ളോബല്‍ അംഗം ബിജു സ്കറിയ, സോബന്‍, ജോമോന്‍ ഉഴവൂര്‍, ജിജേഷ് കണ്ണൂര്‍, ജോസഫ് പീറ്റര്‍, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷിബു കാക്കനാട്ട്, തൃശൂര്‍ ജില്ലാ സെക്രട്ടറി ബിജു പോള്‍, ജോജി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.