ഓസ്ട്രേലിയയില്‍ സെഹിയോന്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാര്‍ച്ചില്‍
Sunday, February 16, 2014 9:42 AM IST
മെല്‍ബണ്‍: പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും ടീമും നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഓസ്ട്രേലിയയുടെ വിവിധ നഗരങ്ങളില്‍ നടത്തുന്നു. സിഡ്നി, പെര്‍ത്ത്, മെല്‍ബണ്‍, വാഗ വാഗ, കാന്‍ബറ എന്നീ നഗരങ്ങളില്‍ മാര്‍ച്ചിലാണ് കണ്‍വന്‍ഷന്‍ സഘടിപ്പിച്ചിരിക്കുന്നതെന്ന് ഓസ്ട്രേലിയയില്‍ ധ്യാനത്തിന്റെ ചുമതല വഹിക്കുന്ന ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ തയാറെടുക്കുന്ന ഈ അവസരത്തില്‍ രൂപതയെ ആത്മീയമായി ഒരുക്കുവാന്‍ കണ്‍വന്‍ഷന്‍ സഹായകമാകുമെന്ന് നിയുക്ത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി അഭിപ്രായപ്പെട്ടു.

സിഡ്നി അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാര്‍ച്ച് 15 മുതല്‍ 17 വരെ. സ്ഥലം: സിഡ്നി കാംമ്പല്‍ ടൌണ്‍ സെന്റ് പാട്രിക് കോളജ്. സമയം: നാലു മുതല്‍ രാത്രി ഒമ്പതുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.തോമസ് ആലുക്ക: 0469236118

പെര്‍ത്ത് സെഹിയോന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 16 മുതല്‍ 19 വരെ. സമയം: നാലു മുതല്‍ രാത്രി ഒമ്പതുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.വര്‍ഗീസ് പാറയ്ക്കല്‍ :0402186459

മെല്‍ബണ്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ. സ്ഥലം: യൂണിയന്‍ ഹാള്‍, ലാട്രോബ് യൂണിവേഴ്സിറ്റി, കിംഗ്സ്ബറി ഡ്രൈവ്, ബണ്ഡൂര. സമയം: നാലു മുതല്‍ രാത്രി ഒമ്പതു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.പീറ്റര്‍ കാവുംപുറം: 0490037842

വാഗ വാഗ സെഹിയോന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 25 മുതല്‍ 27 വരെ. സ്ഥലം: ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് 103 ഫേണ്‍ലി റോഡ് വാഗ വാഗ. സമയം: നാലു മുതല്‍ രാത്രി ഒമ്പതു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോഷി തെക്കിനേടത്ത്:0412358222

കാന്‍ബെറ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാര്‍ച്ച് 26 മുതല്‍ 28 വരെ. സ്ഥലം: സെന്റ് പീറ്റര്‍ ചാനല്‍സ് ചര്‍ച്ച് യാറാലുംല. സമയം: നാലു മുതല്‍ രാത്രി ഒമ്പതു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.വര്‍ഗീസ് വാവോലില്‍: 0431748521

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍