വി.എം സുധീരന് ഒഐസിസിയുടെ ആശംസകള്‍
Tuesday, February 11, 2014 10:11 AM IST
മെല്‍ബണ്‍: കേരളത്തിലെ പുതിയ കെപിസിസി പ്രസിഡന്റായി എഐസിസി നോമിനേറ്റ് ചെയ്ത വി.എം സുധീരന് ഒഐസിസി ഓസ്ട്രേലിയയുടെ ആസംസകള്‍.

സൂധീരന്‍ പാര്‍ട്ടിയുടെ പ്രസിഡന്റാകുകവഴി കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ മുഖഛായ തന്നെ വരുമെന്ന് ഒഐസിസി ഓസ്ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്‍ എംഎല്‍എ കൂടി വന്നപ്പോള്‍ പ്രവര്‍ത്തകരുടെ സന്തോഷത്തിന് അതിരില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ മെച്ചപ്പെടുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്നും ഒഐസിസി ഓസ്ട്രേലിയ അയച്ച് ആശംസ സന്ദേശത്തില്‍ പറയുന്നു. പുതിയ കെപിസിസി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എല്ലാവിധ ആശംസകളും ഭാവുകങ്ങളും ജോസ് എം ജോര്‍ജും, ജോര്‍ജ് തോമസും നേര്‍ന്നു.