മാര്‍ ജോസഫ് പണ്ടാരശേരി ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നു
Thursday, February 6, 2014 9:11 AM IST
മെല്‍ബണ്‍: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഹൃസ്വ സന്ദര്‍ശനാര്‍ഥം ഓസ്ട്രേലിയയില്‍ എത്തുന്നു.

ന്യൂസിലാന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്നാനായ കണ്‍വന്‍ഷന്റെ ഉദ്ഘാടനം കഴിഞ്ഞ് ഫെബ്രുവരി 17ന് (തിങ്കള്‍) വൈകുന്നേരം മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെത്തുന്ന പിതാവിനെ ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെയും മെല്‍ബണ്‍ ക്നാനായ മിഷന്റെയും ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കും.

19ന് (ബുധന്‍) വൈകുന്നേരം ആറിന് ക്ളാരിന്‍സാ ൠഹശിഴ റോഡില്‍ ജൃലയ്യെലൃേശമി ഇവൌൃരവ ഹാളില്‍ സൌത്ത് ഈസ്റ് ക്നാനായ കൂട്ടായ്മയുടെ യോഗത്തില്‍ പിതാവ് പങ്കെടുക്കും. തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാന്‍ബറ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളിലെ ക്നാനായ കൂട്ടായ്മയില്‍ പങ്കെടുത്തതിനുശേഷം 22ന് (ശനി) വൈകുന്നേരം മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് ചര്‍ച്ച് ഹാളില്‍ നോര്‍ത്ത് വെസ്റ് ക്നാനായ കൂട്ടായ്മയില്‍ പിതാവ് പങ്കെടുക്കും.

23ന് (ഞായര്‍) വൈകുന്നേരം 4.30ന് ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയില്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കുകയും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനും സ്ഥൈര്യലേപന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് വിശ്വാസ പരിശീലന ക്ളാസിന്റെ ഔപചാരിക ഉദ്ഘാടനം പിതാവ് നിര്‍വഹിക്കും. സ്നേഹവിരുന്ന്, കലാപരിപാടികള്‍, നാടകം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

24ന് (തിങ്കള്‍) മെല്‍ബണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ് ഡെന്നീസ് ഹാര്‍ട്ടുമായും കൂടിക്കാഴ്ച നടത്തും. 25ന് (ചൊവ്വാ) സിംഗപ്പൂര്‍ വഴി പിതാവ് നാട്ടിലേക്ക് തിരിക്കും.

മാര്‍ ജോസഫ് പണ്ടാരശേരിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെല്‍ബണ്‍ ക്നാനായ മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ണാരപ്പള്ളി, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ ഭാരവാഹികളായ ബിജിമോന്‍, തോമസും സോളമന്‍ ജോര്‍ജും അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍