ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന് സ്വീകരണം നല്‍കി
Monday, February 3, 2014 9:53 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ് നാത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

മൂന്നു ദിവത്തെ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ പിതാവിനെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയ ചാപ്ളെയിന്‍ ഫാ. സിറ്റീഫന്‍ കുളത്തുംകരോട്ടിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ സ്വീകരിച്ചു. മെല്‍ബണിലെ ക്ളാരിന്‍സായില്‍ നടന്ന മലങ്കര കത്തോലിക്ക പ്രാര്‍ഥന കൂട്ടായ്മകളില്‍ പിതാവ് പങ്കെടുക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു. ഫാ. സിറ്റീഫന്‍ കുളത്തുംകരോട്ട്, ട്രസ്റി മാത്യു, ഷാജി തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രാര്‍ഥനകൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി.

ഫെബ്രുവരി രണ്ടിന് (ഞായര്‍) രാവിലെ 10ന് അഡ്ലൈഡിലെ വുഡ്ഹില്‍ പാര്‍ക്കിലെ മാറ്റര്‍ ഡി പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും അഡ്ലൈഡിലെ മലങ്കര കത്തോലിക്കാ പ്രാര്‍ഥന കൂട്ടായ്മകളില്‍ പിതാവ് പങ്കെടുക്കുകയും ചെയ്ത്.

മൂന്നിന് (തിങ്കള്‍) രാവിലെ അഭിവന്ദ്യ പിതാവ് നാട്ടിലേക്ക് യാത്രതിരിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍