മലയാളി അസോസിയേഷന്‍ ടൌണ്‍സ് വില്ലില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
Wednesday, January 29, 2014 8:38 AM IST
ടൌണ്‍സ് വില്‍: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ടൌണ്‍സ് വില്ലില്‍ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും അതിനോടനുബന്ധിച്ചു നടന്ന യൂത്ത് സെമിനാറിന്റെ ഉദ്ഘാടനവും ടൌണ്‍സ് വില്‍ മേയര്‍ ജെന്നിഹില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ബിജു ആക്കാംപറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ കൊയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ഫാ. ചാള്‍സ് ക്രിസ്മസ് സന്ദേശം നല്‍കി. ടൌണ്‍സ് വില്ലിലെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

ടൌണ്‍സ്വില്‍ കൊമിക്സിന്റെ സ്കിറ്റ്, ഓസ്ട്രേലിയന്‍ മാജിക് ഷോ എന്നിവ പരിപാടികള്‍ക്ക് വ്യത്യസ്ത അനുഭവം പകര്‍ന്നു. ഫാ. ജോണ്‍ കുന്നത്ത് മടപ്പള്ളില്‍, ഫാ. ജോസ് കോയിക്കലേത്ത് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. വൈസ് പ്രസിഡന്റ് ബിനു കെ. ജേക്കബ് നന്ദി പറഞ്ഞു. സെക്രട്ടറി അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ ലൂക്കോസ് കുര്യാക്കോസ്, തോമാച്ചന്‍, ഷിബു തോമസ്, കുര്യാക്കോസ് തോപ്പില്‍, ഷിജു പൌലോസ്, ബിന്ദു ബിനോയി, ലിന്റു ടിബി എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്