ന്യൂസിലാന്‍ഡില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാളും ടിസി മാത്യുവിന് സ്വീകരണവും
Wednesday, January 29, 2014 8:37 AM IST
ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ ക്രൈസ്തവകൂട്ടായ്മയായ ഓക്ലന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വി.സെബാസ്റ്യാനോസിന്റെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു.

ജനുവരി 26ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് എല്ലസ്ളി കാത്തലിക് പള്ളിയിലാണ് തിരുനാളാഘോഷങ്ങള്‍. അസിസ്റന്റ് ചാപ്ളിന്‍ ഫാ.ജോബിന്‍ വന്യംപറമ്പില്‍ തിരുസ്വരൂപം ആശീര്‍വദിച്ച് പ്രതിഷ്ഠിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നടന്നു.

കുര്‍ബാനയ്ക്കുശേഷം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ അഡ്വ. ടി.സി.മാത്യുവിനെ അനുമോദിച്ചു. ട്രസ്റി ടോമി ജോസഫ് ബൊക്കെ നല്‍കി സ്വീകരിച്ചു. ഓക് ലാന്‍ഡിലെ വിശ്വാസികളുടെ പ്രാര്‍ഥന ചൈതന്യം തന്റെ വിശ്വാസ ജീവിതത്തില്‍ പുത്തനുണര്‍വ് നല്‍കുന്നതായി ടി.സി മാത്യു അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. സെബാസ്റ്യന്‍ നാമധാരികളുടെ കൂട്ടായ്മയും പാരിഷ് കൌണ്‍സിലുമാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

സീറോ മലബാര്‍ മിഷന്‍ സണ്‍ഡെ സ്കൂളിന്റെ ഈ അധ്യയനവര്‍ഷത്തെ ക്ളാസുകള്‍ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുമെന്ന് ഹെഡ്മാസ്റര്‍ അറിയിച്ചു. അന്നേദിവസം കുര്‍ബാനക്കു ശേഷം സ്റാഫ് മീറ്റിംഗും ഉണ്ടായിരിക്കും.

കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ട്രോഫികള്‍ ഫെബ്രുവരി 16 ന് കുര്‍ബാനക്കുശേഷം കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമ്മാനിക്കും. അന്നേ ദിവസം നടക്കുന്ന കുര്‍ബാനയില്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍