മെല്‍ബണില്‍ ഒഐസിസി ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം നടത്തി
Monday, January 27, 2014 9:23 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 65-ാമത് റിപ്പബ്ളിക് ദിനവും ഓസ്ട്രേലിയന്‍ ദിനവും ആഘോഷിച്ചു.

ഇന്ത്യയുടെ പരമോന്നതമായ ജനാധിപത്യ സംസ്കാരം ലോകമെമ്പാടും ആദരിക്കപ്പെടുമ്പോല്‍ ഭരണരംഗങ്ങളില്‍ നടക്കുന്ന അഴിമതി ഇന്ത്യന്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന ഏറ്റവും വലിയ വിപത്താണെന്ന് ഒഐസിസി അഭിപ്രായപ്പെട്ടു.

മെല്‍ബണിലെ ക്ളേറ്റണില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജു അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ മുഖ്യപ്രഭാഷണം നടത്തി. പി.വി ജിജേഷ് സ്വാഗതവും കമ്മിറ്റി അംഗങ്ങളായ സോബന്‍ പൂഴിക്കുന്നേല്‍, അരുണ്‍ പാലയ്ക്കലോടി, ഡോ. ബിജു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.

ജോമോന്‍ ജോസഫ്, ടിജോ ജോസ്, ബേബി മാത്യു, ഷിനോയി മഞ്ഞാങ്കല്‍, കെ.ടി മോഹന്‍ദാസ്, സ്റീഫന്‍, ഫെന്നി മാത്യു, ജോസഫ് പീറ്റര്‍, അനില്‍ ജെയിംസ്, മാര്‍ട്ടിന്‍, സിബി കുര്യച്ചന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന മെംബര്‍ഷിപ്പ് കാമ്പയിന്‍ ഫെബ്രവരിയോടുകൂടി പൂര്‍ത്തിയാക്കണമെന്നും കെപിസിസി തീരുമാനമനുസരിച്ച് മാര്‍ച്ചില്‍ ഒഐസിസിസിയുടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജു പറഞ്ഞു.