ഡല്‍ഹി മലയാളി അസോസിയേഷന്‍ മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയയുടെ പുതുവത്സര, റിപ്പബ്ളിക് ദിനാഘാഷങ്ങള്‍ ജനുവരി 25ന്
Wednesday, January 22, 2014 10:50 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയയുടെ പുതുവത്സരവും റിപ്പബ്ളിക് ദിന ആഘോഷങ്ങളും ജനുവരി 25ന് (ശനി) വൈകുന്നേരം 5.30 മുതല്‍ മയൂര്‍ വിഹാര്‍ ഫേസ്1 ലെ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രാങ്കണത്തിലെ കാര്‍ത്യായനി കലാ സാംസ്കാരിക സമുച്ചയത്തില്‍ അരങ്ങേറും.

തൃശൂര്‍ ഗിന്നസ് അവതരിപ്പിക്കുന്ന കോമഡി ഷോയും ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. കുട്ടികളുടെ വിവിധ കലാപരിപാടികളില്‍ നൃത്ത നൃത്ത്യങ്ങള്‍, സ്കിറ്റ്, ലക്കി ഡ്രോ തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡിഎംഎ പ്രസിഡന്റ് സി. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ എന്‍.സി. ഷാജി, നിര്‍വാഹക സമിതി അംഗം കേശവന്‍ കുട്ടി, ഏരിയ ചെയര്‍മാന്‍ പി. പ്രേമരാജന്‍, സെക്രട്ടറി ശാന്തകുമാര്‍, ട്രഷറര്‍ ഇ.കെ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9810781338, 9968277657, 9810004366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി