ഓഡിറ്റോറിയം ശിലാസ്ഥാപന കര്‍മ്മം ജനുവരി 31ന്
Friday, January 10, 2014 9:56 AM IST
ന്യൂഡല്‍ഹി: ഫരിദാബാദ് സെക്ടര്‍ -3 ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പുതുതായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജനുവരി 31ന് (വെള്ളി) നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും.

ദേവസ്വം പ്രസിഡന്റ് ചന്ദ്രമോഹന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ടി.കെ.എ നായര്‍, ഹരിയാന പാര്‍ലമെന്ററി കാര്യ സെക്രട്ടറിയും എംഎല്‍എയുമായ ശാരദ റാഠോര്‍, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.എന്‍ ജയരാജ്, മാധവന്‍ നായര്‍, ബാബു പണിക്കര്‍, ഫരീദാബാദ് മുന്‍സിപ്പല്‍ കൌണ്‍സിലര്‍ റാവു റാംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

റിപ്പോര്‍ട്ട്: പി. ബാലന്‍