ബ്രിസ്ബയിനില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടായ്മ യോഗം സംഘടിപ്പിച്ചു
Monday, January 6, 2014 9:07 AM IST
ബ്രിസ്ബയിന്‍: സൌത്ത് ബ്രിസ്ബയിനിലെ ക്വീന്‍സ്ലാന്‍ഡ് മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി കൂട്ടായ്മയുടെ യോഗം ബ്രിസ്ബനില്‍ കൂപ്പേഴ്സ് പ്ളെയിന്‍സ് പാര്‍ക്കില്‍ (ഇീീുലൃ ജഹമശി ജമൃസ, ആൃശയെമില, അൌൃമഹശമ) സംഘടിപ്പിച്ചു.

ജനുവരി അഞ്ചിന് (ഞായര്‍) 4.30ന് നടന്ന യോഗത്തില്‍ അഴിമതിവിരുദ്ധ സമരത്തില്‍ ഇന്ത്യക്കാരനായി നിന്നുകൊണ്ട് നമുക്ക് കേരളത്തില്‍ എന്തു ചെയ്യണം അല്ലെങ്കില്‍ എന്തു ചെയാന്‍ കഴിയും എന്നതു ചര്‍ച്ച ചെയ്തു.

കേരളത്തില്‍ ഇടതു വലതു പാര്‍ട്ടികള്‍ക്കു അഴിമതിയുടെ കാര്യത്തില്‍ തുല്യ ഉത്തരവാദിത്തമുണ്െടന്നും അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുജനങ്ങള്‍ക്കു പ്രത്യേകിച്ച് യുവജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ കൂടുതല്‍ വിശ്വസം അര്‍പ്പിക്കുന്നതായി കാണുന്നുണ്െടന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രവത്തിക്കുവാന്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി എറ്റെടുത്തു നടത്തുന്ന ആറന്മുളള, കാതികുടം സമരങ്ങള്‍ക്കു പൂര്‍ണ പിന്തുന്ന പ്രഖ്യാപിച്ചു. കുടാതെ സമാന ചിന്താഗതിയുള്ള മറ്റു ഓസ്ട്രലിയന്‍ സ്റേറ്റുകളിലെ മലയാളി സഹോദരന്മാരെ ഈ വിവരം അറിയിക്കാനും തിരുമാനിച്ചു.

ബോബി തോമസ്, ലൈജു ദേവസി, ജിയോ ദേവസി, രാജേഷ് കണ്േടാത്ത്, സന്തീപ് പി.വി, സുനില്‍കുമാര്‍ എസ്തു, സോജി വര്‍ഗിസ് തുടങ്ങയിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ നടക്കുന്ന മലയാളി സന്നദ്ധപ്രവ്രത്തകരുടെ യോഗത്തില്‍ കൂടുതല്‍ പേരുടെ സാന്നിധ്യം പ്രതീഷിച്ചുകൊണ്ട് യോഗം അവസാനിച്ചു.