സിഡ്നി മലയാളി അസോസിയേഷന്‍ ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷം നടത്തി
Friday, January 3, 2014 9:11 AM IST
സിഡ്നി: വെസ്റ്റേണ്‍ സിഡ്നി മലയാളികളുടെ കൂട്ടായ്മയായ സിഡ്നി മലയാളി അസോസിയേഷന്റെ (വെസ്മ) നേതൃത്വത്തില്‍ ക്രിസ്മസ്, ന്യൂഈയര്‍ സംയുക്തമായി ആഘോഷിച്ചു.

വെന്റ്വര്‍ത്തിലെ സെലിബ്രേഷന്‍ ഹാളില്‍ പാട്ടും നൃത്തവും കുട്ടികളുടെ കലാപരിപാടികളുമായി നൂറോളം മലയാളി കുടുംബങ്ങളാണ് ഒത്തുചേര്‍ന്നത്. കുട്ടികളെയും മാതാപിതാക്കളെയും ഒത്തു ചേര്‍ത്തു നടത്തിയ പുതുമയുള്ള ക്വിസ് പരിപാടി ഏറെ ആകര്‍ഷകമായിരുന്നു. തുടര്‍ന്ന് കലാ,കായിക പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഡിന്നറോടെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സര പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്