സിഡ്നി മലയാളി റോമന്‍ കത്തോലിക്കാ കമ്യൂണിറ്റിയുടെ പ്രാര്‍ഥനാശംസകള്‍
Wednesday, January 1, 2014 9:06 AM IST
സിഡ്നി: ഭാരത കാത്തോലിക്ക സഭയ്ക്ക് 167-ാമത് രൂപത സ്ഥാപിതമായി. ഭാരതത്തിലെ റോമന്‍ കത്തോലിക്കരുടെ 130-ാമത് രൂപതയും കേരളത്തിലെ 12-ാമത് രൂപതയും ആണ് പാലക്കാട് ജില്ലയിലെ സുല്‍ത്താന്‍പേട്ട കേന്ദ്രീകരിച്ചു നിലവില്‍ വന്നത്.

1329 ഓഗസ്റ് ആറിന് ഏഷ്യയിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ രൂപത കൊല്ലത്ത് നിലവില്‍ വന്നു. ഇപ്പോള്‍ സുല്‍ത്താന്‍പേട്ട രൂപത നിലവില്‍ വന്നതോടുകൂടി 130-ാമത് റോമന്‍ രൂപത ആണ് സുല്‍ത്താന്‍പേട്ട്. രൂപതയിലെ നിയുക്ത മെത്രാന്‍ പീറ്റര്‍ ആബിര്‍ അന്തോണിസാമിക്കും പുതിയ രൂപത വിശ്വാസികള്‍ക്കും സിഡ്നി മലയാളി റോമന്‍ കത്തോലിക്ക കമ്യൂണിറ്റിയുടെ പ്രാര്‍ഥന നിര്‍ഭരമായ ആശംസകള്‍ നേര്‍ന്നു.