ദ്വാരക മലയാളി അസോസിയേഷന്‍ അയ്യപ്പ പൂജ സംഘടിപ്പിച്ചു
Monday, December 16, 2013 10:06 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്‍ (ഡിഡബ്ള്യുഎംഎ) പന്ത്രണ്ടാമത് അയ്യപ്പ പൂജ സംഘടിപ്പിച്ചു. ഡിസംബര്‍ ഒന്നിന് (ഞായര്‍) ദ്വാരക സെക്ടര്‍ 14 രാധിക അപ്പാര്‍ട്ട്മെന്റില്‍ നടന്ന ചടങ്ങില്‍ നാനൂറോളം പേര്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് രാവിലെ 5.30ന് ഗണപതി ഹോമം തുടര്‍ന്ന് സഹസ്രനാമം, ഭാഗവത പാരായണം, കലാപരിപാടികള്‍, ശ്രീകൃഷ്ണ ഭജന സമിതിയുടെ ഭജന്‍, അന്നദാനം എന്നിവ നടന്നു.

വൈകുന്നേരം സെക്ടര്‍ 13 ശിവ മന്ദിറില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്ത ശോഭാ യാത്ര ഡല്‍ഹി പഞ്ചവാദ്യ ട്രസ്റിന്റെ താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി നടന്നു. 7.30ന് ദീപാരാധന, തുടര്‍ന്ന് ഭജന സാമ്പ്രാട്ട് മഞ്ഞപ്ര മോഹനന്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഭജന, പ്രസാദ വിതരണം എന്നിവ നടന്നു.

റിപ്പോര്‍ട്ട്: മുത്തു കുമാര്‍