മെല്‍ബണില്‍ ഫാ. സ്റീഫന്‍ കുളത്തിന്‍കരോട്ടിന് സ്വീകരണം നല്‍കി
Saturday, December 14, 2013 10:42 AM IST
മെല്‍ബണ്‍: സീറോ മലങ്കര സുറിയാനി കത്തോലിക്കര്‍ ഫാ. സ്റീഫന്‍ കുളത്തിന്‍കരോട്ടിന് സ്വീകരണം നല്‍കി.

ഡിസംബര്‍ 13ന് (വെള്ളി) മെല്‍ബണിലെത്തിയ അച്ചന് ഭവനസന്ദര്‍ശനം, പ്രാര്‍ഥനായോഗം എന്നിവ നിര്‍വഹിച്ചുവരുന്നു.

14ന് ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ജൂഡ് ഇടവകയില്‍ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കൊപ്പം വി. കുര്‍ബാന അര്‍പ്പിക്കും.

ഓസ്ട്രേലിയയില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. സ്റീഫന്‍ കുളത്തിന്‍കരോട്ട് നേതൃത്വം നല്‍കിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 0401221343, ഫാ. സ്റീഫന്‍ 0427661067.

റിപ്പോര്‍ട്ട്: റെന്‍സി മാത്യൂസ്