സ്ട്രാത്ത്ഫീല്‍ഡില്‍ ആരാധനയും മലയാളം കുര്‍ബാനയും ഡിസംബര്‍ 14ന്
Wednesday, December 11, 2013 7:21 AM IST
സ്ട്രാത്ത്ഫീല്‍ഡ് : ക്രിസ്മസിനൊരുക്കമായി സിഡ്നി മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ട്രാത്ത്ഫീല്‍ഡിലെ സെന്റ് മാര്‍ത്താസ് ചര്‍ച്ചില്‍ ആരാധനയും ദിവ്യബലിയും ഒരുക്കുന്നു.

ഡിസംബര്‍ 14ന് (ശനി) വൈകുന്നേരം ഏഴു മുതല്‍ 8.15 വരെ നടക്കുന്ന ആരാധനയ്ക്ക് ബ്രദര്‍ രാജീവ് ജോര്‍ജ് നേതൃത്വം നല്‍കും. 7.10 മുതല്‍ 8.15 വരെ കുമ്പസാരത്തിനു സൌകര്യമുണ്ടായിരിക്കും.

തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ഗ്രബ്രിയേല്‍ മാളിയേക്കല്‍ കാര്‍മികത്വം വഹിക്കും.

ആരാധനയിലും വി. കുര്‍ബാനയിലേക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ട. ങമൃവേമ ഇവൌൃരവ, ഇവൌൃരവവശഹഹ അ്ലിൌല, ഇീൃിലൃ ീള ഒീാലയൌവെ ഞീമറ, 70 ഒീാലയൌവെ ഞീമറ, ടൃമവേളശലഹറ 2135.