ബ്രിസ്ബനില്‍ ഫാ. സ്റീഫന്‍ കുളത്തുന്‍കരോട്ടിന് സ്വീകരണം നല്‍കി
Tuesday, December 10, 2013 7:50 AM IST
ബ്രിസ്ബന്‍: ഓസ്ട്രേലിയയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ചുമതല വഹിക്കാന്‍ എത്തിച്ചേര്‍ന്ന ഫാ. സ്റഫഫന്‍ കുളത്തുന്‍കരോട്ടിന്് സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്ക ബ്രിസ്ബന്‍ സമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

ഡിസംബര്‍ മൂന്നിന് ബ്രിസ്ബനില്‍ എത്തിയ ഫാ. സ്റീഫനെ റെന്‍സി കെന്നയ്ക്കല്‍, ഡേവ് മാത്യൂസ് തുടങ്ങിയവര്‍ സ്വീകരിച്ചു.

നാലിന് സെന്റ് ഫ്ളാനന്‍സ് പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. വിശ്വാസികളുടെ ഭവന സന്ദര്‍ശനം, പ്രാര്‍ഥന കൂട്ടായ്മയില്‍ പങ്കെടുക്കല്‍, വിശ്വാസികളോടൊപ്പം പരി. ദൈവമാതാവിന്റെ തീര്‍ഥാടന സ്ഥലമായ മരിയന്‍ പാലിയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

സെന്റ് കരീസ് മലങ്കര കൂട്ടായ്മക്ക് ബിജു കുഞ്ഞുമോന്‍, റെന്‍സി മാത്യൂസ് കണയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മലങ്കര കത്തോലിക്ക വിശ്വാസികള്‍ 0422886722, 0402566572 എന്നീ നമ്പരില്‍ ബന്ധപ്പെടണം.