മാന്ത്രികന്‍ മുതുകാടും സംഘവും ഓസ്ട്രേലിയയിലേക്ക്
Monday, December 9, 2013 6:57 AM IST
ബ്രിസ്ബന്‍: ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടേറെ വേദികളില്‍ മാന്ത്രിക വിസ്മയം തീര്‍ത്ത് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച വിഖ്യാത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും ഓസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്നു.

2014 മാര്‍ച്ചില്‍ നടക്കുന്ന പരിപാടിക്ക് ബ്രിസ്ബന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജ്വാല ചാരിറ്റബിള്‍ കള്‍ച്ചറല്‍ സൊസൈറ്റിയാണ് ആതിഥ്യം വഹിക്കുന്നത്.

ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിലെ പരിപാടികള്‍ക്കും വിശദവിവരങ്ങള്‍ക്കും: പ്രവീണ്‍ 0412398465, ഡോ. ഉണ്ണികൃഷ്ണന്‍ 0430383825, ജോര്‍ജി 0413942180, റഫീഖ് 0425337553.

റിപ്പോര്‍ട്ട്: കെ.പി ജഗ്ജീവ് കുമാര്‍